നടിയെ അക്രമിച്ച കേസ്​; അഭിഭാഷകരുടെ ഹരജി വ്യാഴാഴ്​ച പരിഗണിക്കും

കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതിസ്​ഥാനത്ത്​ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ നല്കിയ ഹരജി ഹൈക്കോടതി വ്യാഴാഴ്​ച പരിഗണിക്കും. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ അടങ്ങുന്ന മൊബൈൽ ഫോൺ നശിപ്പിച്ചെന്ന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല് പ്രതികൾക്ക് നിയമ സഹായം നൽകുകയാണ് ചെയ്തതെന്നാണ് ​ അഭിഭാഷകരുടെ വാദം.

Tags:    
News Summary - Actress Attack case Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.