Posted On
date_range Updated On
date_range നടിെയ ആക്രമിച്ച കേസ്: നടിയുടെയും ദിലീപിെൻറയും ഹരജി ഇന്ന് ഹൈകോടതിയിൽ
കൊച്ചി: നടിയെ അക്രമിച്ച കേസിൽ സി.ബി.െഎ അന്വോഷണം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപും വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടിയും സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരവും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നുമാരോപിച്ചാണ് ഹരജി. കേസിലെ വിചാരണ നടപടികൾ വൈകിപ്പിക്കാൻ ദീലീപ് ശ്രമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഏതു തരം അന്വേഷണം വേണമെന്ന് പറയാൻ ഗുരുതര ആരോപണം നേരിടുന്ന പ്രതിയെന്ന നിലയിൽ ദിലീപിന് അവകാശമില്ലെന്നുമാണ് സർക്കാർ വാദം. വിചാരണക്കായി വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ആവശ്യത്തിൽ സർക്കാർ ഇന്ന് നിലപാടറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.