നടിയെ ആക്രമിച്ച കേസ്​: ദിലീപിന്‍റെ ജാമ്യം റദ്ദാക്കില്ല, ഹരജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പ്രോസിക്യൂഷൻ നൽകിയ ഹരജി കോടതി തള്ളി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കേസിലെ നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ദിലീപ്​ ശ്രമിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ ചൊവ്വാഴ്ച വിധി പറയാൻ തീരുമാനിച്ചിരുന്നെങ്കിലും കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.

കേസിലെ പ്രധാന സാക്ഷിയെ അഭിഭാഷകൻ വഴി ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന ആരോപണം. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍റെ വാദം വിചാരണ കോടതി തള്ളുകയായിരുന്നു.

മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ.ബി. ഗണേഷ്​കുമാർ എം.എൽ.എയുടെ ഓഫിസ്​ സെക്രട്ടറി പ്രദീപ്​കുമാർ കോട്ടത്തലയെ അറസ്റ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - actress attack case dileep's bail not be cancelled says court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.