നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ നിലപാട് അറിയിക്കണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് വിചാരണ കോടതി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂട്ടർക്കാണ് കോടതി നിർദേശം നൽകിയത്. കേസ് അടുത്ത മാസം രണ്ടാം തീയതി പരിഗണിക്കും.

കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈകോടതി തള്ളിയതിന് പിന്നാലെയായിരുന്നു രാജി. നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികള്‍ പുനരാരംഭിക്കാനിരിക്കെയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ രാജി.

വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് പ്രോസിക്യൂഷനും ഇരയായ നടിയും ഹൈകോടതിയെ സമീപിച്ചത്. വിചാരണക്കോടതി നടപടികൾക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സർക്കാരും ഹൈകോടതിയിൽ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്.

വിചാരണക്കോടതിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വാദിഭാഗം ഉയര്‍ത്തിയത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. പക്ഷേ, കോടതി മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഹൈകോടതി സിംഗിൾ ബെഞ്ച്.

ഇതിനിടെയാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന പരാതിയുമായി നിരവധി സാക്ഷികൾ പൊലീസിനെ സമീപിച്ചത്. ദിലീപിന് അനുകൂലമായി മൊഴിമാറ്റണമെന്ന് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ.ബി. ഗണേഷ്കുമാറിന്‍റെ ഓഫിസ് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - Actress attack case: Court orders new prosecutor appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT