Posted On
date_range Updated On
date_range നടി ആക്രമണ കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വീണ്ടും പരിഗണിക്കും
കൊച്ചി: നടി ആക്രമണ കേസിലെ പ്രതി നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഹരജി നവംബർ മൂന്നിന് വീണ്ടും പരിഗണിക്കും. നേരത്തേ ഉത്തരവിനായി മാറ്റിയ ഹരജി ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് കെ. ബാബു മാറ്റിയിരുന്നു.
വ്യാഴാഴ്ച ഇത് പരിഗണന പട്ടികയിൽപെടുത്തിയിരുന്നു. എന്നാൽ, ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകൻ അറിയിച്ചതോടെയാണ് നവംബറിലേക്ക് മാറ്റിയത്. തെളിവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈകോടതി വ്യവസ്ഥ വെച്ചിരുന്നെങ്കിലും ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.