നടൻ സൈജു കുറുപ്പി​െൻറ പിതാവ്​ വാഹനാപകടത്തിൽ മരിച്ചു

തുറവൂർ/പൂച്ചാക്കൽ: ചലച്ചിത്ര നടൻ സൈജു കുറുപ്പി​​​െൻറ മാതാപിതാക്കൾ സഞ്ചരിച്ച സ്​കൂട്ടറിൽ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച്​ പിതാവ്​ പൂച്ചാക്കൽ ലക്ഷ്​മിഭവനിൽ ഗോവിന്ദക്കുറുപ്പ് (74) മരിച്ചു. മാതാവ്​ ശോഭനകുമാരിക്കും ബൈക്ക് യാത്രികരായ യുവാക്കൾക്കും ഗുരുതരമായി പരിക്കേറ്റു. തുറവൂർ-തൈക്കാട്ടുശ്ശേരി റോഡിൽ തൈക്കാട്ടുശ്ശേരി പടിഞ്ഞാറ്​ അ​േപ്രാച് റോഡ് തുടങ്ങുന്ന ഭാഗത്ത് ശനിയാഴ്ച രാവിലെ 11.15നായിരുന്നു അപകടം. പൂച്ചാക്കലിൽനിന്ന്​ തുറവൂരിലേക്ക് പോകുകയായിരുന്നു ഗോവിന്ദക്കുറുപ്പും ഭാര്യയും. കുത്തിയതോട് പൊലീസ്​ കേസെടുത്തു.

ഗോവിന്ദക്കുറുപ്പിനെ ആംബുലൻസിൽ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഗുരുതര പരിക്കേറ്റ ശോഭനകുമാരിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും യുവാക്കളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മകൾ: സൈര. മരുമക്കൾ: അനുപമ, സാം കൃഷ്ണ. സംസ്​കാരം ഞായറാഴ്​ച രാവിലെ 11ന്​ പൂച്ചാക്കൽ കൃഷിഭവന്​ സമീപം ലക്ഷ്​മിഭവനം വീട്ടുവളപ്പിൽ.

Tags:    
News Summary - Actor Saiju Kurup's father dies in an accident- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.