കരിപ്പൂരിന് ആശ്വാസം: റൺവേ നീളം കുറക്കൽ നടപടി റദ്ദാക്കി

ക​രി​പ്പൂ​ർ: വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ നീ​ളം കു​റ​ക്കാ​നു​ള്ള ന​ട​പ​ടി റ​ദ്ദാ​ക്കി. ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി​യു​ള്ള ക​ത്ത് വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത് നി​ന്ന്​ ചൊ​വാ​ഴ്ച ക​രി​പ്പൂ​രി​ൽ ല​ഭി​ച്ചു. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ച ഒ​മ്പ​തം​ഗ സ​മി​തി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റ​ൺ​വേ നീ​ളം കു​റ​ച്ച് റ​ൺ​വേ എ​ൻ​ഡ് സേ​ഫ്റ്റി ഏ​രി​യ (റെ​സ) വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ജ​നു​വ​രി 28നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത് നി​ന്ന്​ ആ​ർ​കി​ടെ​ക്റ്റ് വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ർ മാ​നേ​ജ​ർ ക​ത്ത​യ​ച്ച​ത്. സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ 2860 മീ​റ്റ​ർ നീ​ള​മു​ള്ള റ​ൺ​വേ 2540 മീ​റ്റ​റാ​യി ചു​രു​ക്കി റെ​സ റ​ൺ​വേ​യു​ടെ ര​ണ്ട് അ​റ്റ​ത്തും 240 മീ​റ്റ​റാ​യി ഉ​യ​ർ​ത്താ​നാ​യി​രു​ന്നു നി​ർ​ദേ​ശം. നി​ല​വി​ൽ 90 മീ​റ്റ​റാ​ണ് ക​രി​പ്പൂ​രി​ലെ റെ​സ.

റ​ൺ​വേ റീ ​കാ​ർ​പ​റ്റി​ങ്, സെൻറ​ർ ലൈ​ൻ ലൈ​റ്റി​ങ് സം​വി​ധാ​നം, ട​ച്ച് ഡൗ​ൺ സോ​ൺ ലൈ​റ്റ്, റ​ൺ​വേ നീ​ളം കു​റ​ച്ച് റെ​സ വ​ർ​ധി​പ്പി​ക്ക​ൽ, ഇ​ൻ​സ്ട്രു​മെൻറ് ലാ​ൻ​ഡി​ങ് സം​വി​ധാ​നം (ഐ.​എ​ൽ.​എ​സ്) പു​ന​ക്ര​മീ​ക​രി​ക്കു​ക തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഇ​തി​നാ​യി എ​സ്റ്റി​മേ​റ്റ​ട​ക്കം ത​യാ​റാ​ക്കി​യി​രു​ന്നു. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നി​രി​ക്കെ​യാ​ണ് തീ​രു​മാ​നം റ​ദ്ദാ​ക്കി​യ​ത്.

ഒ​മ്പ​തം​ഗ സ​മി​തി ക​രി​പ്പൂ​രി​ൽ ന​ട​പ്പാ​ക്കാ​ൻ മു​ന്നോ​ട്ടു​വെ​ച്ച 16ൽ 15 ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നും (ഡി.​ജി.​സി.​എ) അ​തോ​റി​റ്റി​യും അം​ഗീ​ക​രി​ച്ച​ത്. ഇ​തി​ൽ ര​ണ്ടാ​മ​ത്തെ നി​ർ​ദേ​ശ​മാ​ണ് റ​ൺ​വേ നീ​ളം കു​റ​ക്ക​ൽ. അ​തോ​റി​റ്റി​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ പാ​ർ​ല​മെൻറി​ൽ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, എം.​കെ. രാ​ഘ​വ​ൻ എ​ന്നി​വ​ർ ശ​ബ്ദ​മു​യ​ർ​ത്തി​യി​രു​ന്നു. മ​ല​ബാ​റി​ലെ എം.​പി​മാ​ർ വ്യോ​മ​യാ​ന മ​ന്ത്രി​യെ​യും സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

കരിപ്പൂർ: തീരുമാനം സ്വാഗതാർഹം -എം.പിമാർ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നീളം കുറച്ച് റെസ നീട്ടാനുള്ള നിർദേശം റദ്ദാക്കിയ നടപടി സ്വാഗതം ചെയ്യുന്നതായി വിമാനത്താവള ഉപദേശകസമിതി ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, കോചെയർമാൻ എം.കെ. രാഘവൻ എം.പി എന്നിവർ അറിയിച്ചു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രിയെക്കണ്ട എം.പിമാരുടെ സംഘത്തിലുണ്ടായിരുന്ന ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ എന്നിവരും തീരുമാനം സ്വാഗതം ചെയ്തു. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും എം.പിമാർ നന്ദി അറിയിച്ചു. വലിയ വിമാന സർവിസ് ഉടൻ പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ സമദാനി വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചു.  

Tags:    
News Summary - Action to reduce runway length at Karipur has been canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.