തൃശൂർ ഗവ. മെഡിക്കൽ കോളജ്

വനിത ഡോക്ടറെ ജോലി സമയത്ത് രോഗി ആക്രമിച്ചതിൽ ഏഴ്​ നഴ്​സുമാർക്കെതിരെ നടപടി; തൃശൂർ ഗവ. മെഡിക്കൽ കോളജിലാണ് സംഭവം

മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ ജൂനിയർ റസിഡന്‍റ്​ വനിത ഡോക്ടറെ ജോലി സമയത്ത് രോഗി ആക്രമിച്ചെന്ന പരാതിയിൽ ഏഴു​ നഴ്​സുമാർക്കെതിരെ നടപടി. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴു നഴ്​സുമാരെ രണ്ട് ദിവസം ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയത്.

ആശുപത്രി സൂപ്രണ്ട് ആണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്റെ പരാതിയിൽ സൂപ്രണ്ട് നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ ശിപാർശയിലാണ് നടപടി.

അതേസമയം, തങ്ങളുടെ മറുപടി കേൾക്കാതെ സൂപ്രണ്ട് ഏകപക്ഷീയമായി എടുത്ത തീരുമാനത്തിനെതിരെ നഴ്സുമാർ യൂനിയന് പരാതി നൽകി. 

Tags:    
News Summary - Action taken against seven nurses for attacking a female doctor while on duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.