വിമാന ടിക്കറ്റ് ചാർജ് കുറക്കാൻ നടപടി സ്വീകരിക്കണം -അബ്ദുസ്സമദ് സമദാനി

മലപ്പുറം: മഹാമാരിയുടെ വിഷമകരമായ സ്ഥിതി വിശേഷം കണക്കിലെടുത്ത് വിമാന ടിക്കറ്റ് ചാർജ്ജ് കുറക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോ. എംപി. അബ്ദുസ്സമദ് സമദാനി എം.പി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ആവശ്യപ്പെട്ടു.

ഉയർന്ന ടിക്കറ്റ് റേറ്റ് യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തുന്നതാണ്. വിശേഷിച്ചും ഉപജീവനത്തിനു വേണ്ടി വിദേശത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരെ കഷ്ടപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ ടിക്കറ്റ് ചാർജ്ജ്. ദുരിതത്തിന്റെ കാലത്ത് യാത്രക്കാരെ ഇവ്വിധം ചൂഷണം ചെയ്യുന്നത് ശരിയല്ലെന്ന് സമദാനി മന്ത്രിക്കയച്ച ഇ മെയിൽ സന്ദേശത്തിൽ പറഞ്ഞു.

ചില വിദേശ വിമാനക്കമ്പനികൾ ജനങ്ങളുടെ വിഷമാവസ്ഥ പരിഗണിച്ച് ടിക്കറ്റ് ചാർജ് കുറക്കുകയുണ്ടായി. ഈ വിഷയത്തിൽ ഉടൻ ഇടപ്പെട്ട് ടിക്കറ്റ് ചാർജ്ജ് കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Action should be taken to reduce air ticket charges says Samadani MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.