തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ നടപടിയെടുക്കും –മുഖ്യമന്ത്രി

കണ്ണൂര്‍: വിദ്യാര്‍ഥികളെയും യുവാക്കളെയും പ്രലോഭിപ്പിച്ച് തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാങ്ങാട്ടുപറമ്പ് കെ.എ.പി ആസ്ഥാനത്ത് പൊലീസുകാരുടെ പാസിങ് ഒൗട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തീവ്രവാദ ബാധിത പൊലീസ് സ്റ്റേഷനുകള്‍ക്കു ചുറ്റും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കും. സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. മൂന്നാംമുറ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ കര്‍ശന നിര്‍ദേശം നല്‍കിയതാണ്.
എന്നാല്‍, ചിലയിടങ്ങളില്‍ ഇതിനു വിരുദ്ധമായ പ്രവണതകള്‍ കാണുന്നുണ്ട്. ഇത് വെച്ചുപൊറുപ്പിക്കില്ല. നിലവില്‍ ആറു ശതമാനമുള്ള സേനയിലെ വനിതാ പ്രാതിനിധ്യം 10 ശതമാനമായി ഉയര്‍ത്തും.

 

News Summary - action against terror recruitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.