Posted On
date_range Updated On
date_range ഇടുക്കിയിൽ യുവതിക്ക് നേരെ ആസിഡാക്രമണം; മുൻഭർത്താവ് അറസ്റ്റിൽ
ഇടുക്കി: മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സോനയുടെ മുൻ ഭർത്താവ് രാഹുൽ ആണ് അക്രമം നടത്തിയത്. ഇയാളെ കസ്റ്റഡിയിലെത്തിട്ടുണ്ട്.
രാഹുൽ സോനയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.