തിരുവനന്തപുരം: അഴിമതി തടയുന്നതിന് നിലവിലെ വിജിലന്‍സ് സംവിധാനം പുനസംഘടിപ്പിക്കണമെന്ന് ഭരണപരിഷ്കാര കമീഷന്‍ ശിപാര്‍ശ. കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍െറ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന നാലാം ഭരണപരിഷ്കാര കമീഷന്‍െറ ആദ്യയോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. വിജിലന്‍സ് നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ രൂപംകൊടുക്കേണ്ട സ്വതന്ത്ര അന്വേഷണ ഏജന്‍സിയെക്കുറിച്ചും യോഗത്തില്‍ ആലോചനയുണ്ടായി. അഴിമതിക്കാരുടെ അവിഹിത സ്വത്ത് കണ്ടുകെട്ടാന്‍ ഫലപ്രദമായ നിയമമില്ലാത്തത് പ്രശ്നമാണ്. ബിനാമി സമ്പാദ്യമടക്കം കണ്ടുകെട്ടാന്‍ നിയമനിര്‍മാണമടക്കം സാധ്യതകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. ലോകായുക്ത സംവിധാനം ശക്തവും ഫലപ്രദവുമാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തും.
മുന്‍കാല കമീഷന്‍ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ ഏതുരീതിയില്‍ പ്രാവര്‍ത്തികമായെന്ന് പരിശോധിക്കും. അവ വിലയിരുത്തുകയും ശിപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കുന്നതിലെ വീഴ്ചകളുടെ കാരണം കണ്ടത്തെുകയും ചെയ്യും. വിപുലമായ ടേംസ് ഓഫ് റഫറന്‍സാണ് നാലാം ഭരണപരിഷ്കാര കമീഷന് നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇതില്‍ വിട്ടുപോയ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കണം. അത്തരം പരിശോധനയും അതിന്‍െറ അടിസ്ഥാനത്തിലെ കൂട്ടിച്ചേര്‍ക്കലും നടത്താന്‍ തീരുമാനിച്ചു. കമീഷന്‍െറ ശ്രദ്ധ പതിയേണ്ട മേഖലകളെക്കുറിച്ചും പ്രാഥമികമായി ചര്‍ച്ച നടന്നു. ഭരണഭാഷ മലയാളമാക്കാന്‍ തീരുമാനമെടുത്തെങ്കിലും പൂര്‍ണമായി നടപ്പാക്കപ്പെട്ടില്ല. മലയാളത്തിലുള്ള രേഖകളുടെ യൂനികോഡ് പതിപ്പുകള്‍ ലഭ്യമാക്കാനാവുമോ എന്നതും കമീഷന്‍ പരിശോധിക്കും. പരിസ്ഥിതി സൗഹൃദമായ ഓഫിസുകള്‍ എന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദേശമുണ്ടായി. ചുവപ്പുനാടയുടെ കെട്ടഴിക്കാന്‍ നിരവധി ശ്രമങ്ങളുണ്ടായെങ്കിലും മിക്കതും ഫലപ്രാപ്തിയിലത്തെിയില്ല.
ഈ വിഷയത്തില്‍ മുന്‍ കമീഷനുകളുടെ ശിപാര്‍ശകള്‍ എത്രമാത്രം നടപ്പാക്കപ്പെട്ടെന്ന് പരിശോധിക്കും. പാഠ്യപദ്ധതി, പാഠപുസ്തകം, അധ്യാപക നിയമനം, വിദ്യാഭ്യാസത്തിന്‍െറ സാമൂഹിക ഉള്ളടക്കം, ഉന്നതവിദ്യാഭ്യാസരംഗം എന്നിങ്ങനെ നിരവധി വിഷയങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.