പൊലീസിനെ വാഹനമിടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ

വെള്ളറട: പൊലീസിനെ വാഹനമിടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ച കേസിലെ പ്രതി വെള്ളറട പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് തേനി കടമലക്കുണ്ട് പൊലീസ് സ്‌റ്റേഷനിലെ കേസില്‍ രണ്ടാം പ്രതിയായ വെള്ളറട കാരമൂട്പ്ര ശാന്ത് രാജ് (32) ആണ് പിടിയിലായത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നു എന്ന് രഹസ്യ വിവരം ലഭിച്ച പൊലീസ് ഒളിസങ്കേതത്തില്‍ നടത്തിയ പരിശോധനയ്ക്കിടയില്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ ഒന്നര കിലോമീറ്ററോളം ഓടിച്ചാണ് പിടികൂടിയത്.

പ്രതിയെ അന്വേഷിച്ച് തമിഴ്‌നാട് പൊലീസ് പല തവണ കേരളത്തില്‍ വന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പ്രതി കേരളത്തിലും തമിഴ്‌നാട്ടിലും പല കേസുകളില്‍ പ്രതിയാണ്. തമിഴ്‌നാട്ലീ പൊസിന് കൈമാറി. വെള്ളറട പൊലീസ് സ്‌റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൃദുല്‍ കുമാര്‍, എസ്. ഐ ആന്റണി ജോസഫ് നെറ്റോ,എ. എസ്. ഐ അജിത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിന്‍, പ്രദീപ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Accused who tried to escape with 20 kg ganja after hitting the police with a vehicle was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.