നെന്മാറ: ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല നടത്തി ഒടുവിൽ പിടിയിലായ പ്രതി ചെന്താമര യാതൊരു കൂസലുമില്ലാതെ ലോക്കപ്പിലേക്ക് വന്നുകയറിയതും പൊലീസുകാരോട് ചോദിച്ചത് ചിക്കനും ചോറും. ഇതോടെ സമീപത്തെ മെസ്സിൽനിന്ന് ഇഡ്ഡലി എത്തിച്ചുകൊടുത്തു. പൊലീസുകാർക്ക് നടുവിലും ഭക്ഷണം ആസ്വദിച്ച് കഴിച്ചു.
പോത്തുണ്ടി മലയിൽ കയറി ഒളിച്ച പ്രതി വിശന്നപ്പോൾ താഴെയിറങ്ങിയതായിരുന്നു. ക്ഷീണിതനായി ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. പൊലീസുകാരുടെ ചോദ്യങ്ങൾക്ക് വിശദമായി അഭിനയിച്ച് കാണിച്ചാണ് ഇയാൾ മറുപടി നൽകിയത്. ഭാര്യയേയും മകളെയും മരുമകനെയും കൊല്ലാന്‍ തീരുമാനിച്ചിരുന്നെന്ന് ചെന്താമര മൊഴി നൽകി.
2019ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര, ജാമ്യത്തിലിറങ്ങി കഴിഞ്ഞ ദിവസം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്തമാര പിടിയിലായത്. പൊലീസ് നാട്ടുകാരുമായി ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ് കെണിയൊരുക്കിയത്.
നാട്ടുകാരറിയാതെ വൈദ്യപരിശോധനക്ക് വിധേയനാക്കിയശേഷം രാത്രി 11.15ഓടെ സ്വകാര്യ കാറിൽ നെന്മാറ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രതി പിടിയിലായ വിവരമറിഞ്ഞ് നാട്ടുകാർ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടുകയും പ്രതിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.