സംസ്ഥാനത്ത് പടർന്നുപിടിക്കുന്നതിൽ 94 ശതമാനവും ഒമിക്രോണാണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മൂന്നാംതരംഗത്തിൽ സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഒമിക്രോണാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് പരിശോധിക്കുന്ന സാമ്പിളുകളിൽ 94 ശതമാനവും ഒമിക്രോൺ ആണെന്ന് മന്ത്രി വ്യക്തമാക്കി. സാമ്പിളുകളിൽ 6 ശതമാനം മാത്രമാണ് ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നത്.

കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും ഐ.സി.യു, വെന്‌റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. 3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളില്‍ 3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളിൽ എത്തുന്നത്. കോവിഡ് രോഗികളുടെ ഐ.സി.യു ഉപയോഗം രണ്ടു ശതമാനം കുറഞ്ഞു.

സംസ്ഥാനത്ത് കൊറോണ വാർ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഒമിക്രോൺ വകഭേദം മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമാകില്ലെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. 97 ശതമാനത്തോളം രോഗികൾ വീടുകളിൽ ഗൃഹ പരിചരണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒമിക്രോണിൻറെ തീവ്രത ഡെൽറ്റേയാക്കാൾ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - According to the Health Minister, Omicron accounts for 94 per cent of the covid cases in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.