1. കൊല്ലത്തെ അപകടത്തിൽ മരിച്ച ക്ലിൻസ് അലക്സാണ്ടർ 2. വടകരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചപ്പോൾ

സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊല്ലം/കോഴിക്കോട്: സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം. ഒരാൾ മരിച്ചു. കൊല്ലം പൂവൻപുഴയിലും കോഴിക്കോട് വടകരയിലുമാണ് അപകടമുണ്ടായത്.

കൊല്ലം പൂവൻപുഴയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം സ്വദേശി ക്ലിൻസ് അലക്സാണ്ടർ (23) ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം.

വടകര അഴിയൂരിൽ ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർഥാടകരായ യാത്രക്കാർക്കും വാൻ ഡ്രൈവർക്കും പരിക്കേറ്റു.

Tags:    
News Summary - accidents in two places in the Kerala; One death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.