വ​ണ്ടൂ​രി​ൽ ബ​സും ബൈ​ക്കും  കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു മ​ര​ണം 

വണ്ടൂര്‍: മഞ്ചേരി റോഡിലെ താഴേ കോഴിപറമ്പില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. 
മധുരമലൈ അളകമലൈ (30), ശിവന്‍ (35) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മഞ്ചേരിയില്‍നിന്ന് വണ്ടൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബസും മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മാരകപരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടുംവളവും ഇറക്കവും വീതികുറവുമുള്ള സ്ഥലമായതിനാല്‍ മുമ്പും നിരവധിയപകടങ്ങള്‍ പ്രദേശത്ത് നടന്നിട്ടുണ്ട്. മരിച്ച രണ്ടുപേരും വര്‍ഷങ്ങളായി വണ്ടൂരില്‍ ജെ.സി.ബി ഡ്രൈവര്‍മാരായിരുന്നു. ബസിലുണ്ടായിരുന്ന പൂത്രക്കോവ് കളത്തിങ്ങല്‍ വിലാസിനി (69), കറുത്തേനി മാഞ്ചേരി അസ്മാബി (45) എന്നിവരെ പരിക്കുകളോടെ വണ്ടൂര്‍ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.