കൊച്ചി: മദ്യലഹരിയിൽ കാറോടിച്ച് തിരക്കേറിയ റോഡിൽ യുവാവിെൻറ പരാക്രമം. നാല് വാഹനങ്ങളിൽ ഇടിച്ചശേഷം നിർത്താതെ പോയ ആഡംബര കാർ ഒടുവിൽ കാനയിൽ വീണു. കാർ ഓടിച്ച തേവര സ്വദേശി സന്തോഷിനെ (34) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ തേവര റോഡിലാണ് സംഭവം. തേവര എസ്.എച്ച് കോളജ് ഭാഗത്തുനിന്ന് തേവര ജങ്ഷനിലേക്ക് വരുകയായിരുന്ന കാക്കനാട് സ്വദേശി മിലൻ ജലീലിെൻറ കാറിലാണ് എതിരെ വന്ന ആഡംബര കാർ ആദ്യം ഇടിച്ചത്. ഇടിയിൽ മിലൻ ജലീലിെൻറ കാർ ടയറിെൻറ വീൽകപ്പ് ഊരിത്തെറിച്ചു. കാർ റോഡരികിലൊതുക്കി ഒരു ബൈക്ക് യാത്രികെൻറ സഹായത്തോടെ ജലീൽ അപകടമുണ്ടാക്കിയ കാറിനെ പിന്തുടർന്നു. എന്നാൽ, കാർ നിർത്താതെ പാഞ്ഞു. പായുന്നതിനിടെ വഴിയരികിൽ നിർത്തിയ ബൈക്കിൽ ഇരിക്കുകയായിരുന്നയാളെയും ഒപ്പമുണ്ടായിരുന്ന രണ്ടുവയസ്സുള്ള കുഞ്ഞിനെയും ഇടിച്ചിട്ടു. ഇതിനിടെ, കാറിെൻറ ഒരു ടയർ പഞ്ചറായി. എന്നിട്ടും ചക്കാലക്കൽ ജങ്ഷനിൽ ഒരു കാറിലും ബൈക്കിലും ഇടിച്ചു. ഒടുവിൽ ടയർ കാനയിൽ കുടുങ്ങിയതോടെയാണ് കാർ നിന്നത്.
കാറിെൻറ മുൻസീറ്റിൽ ഒരാൾ കൂടിയുണ്ടായിരുന്നു. അപകടത്തിൽപെട്ടവർ കേസിന് പോകുന്നില്ലെന്നും നഷ്ടപരിഹാരം ലഭിച്ചാൽ മതിയെന്നും അറിയിച്ചതിനാൽ, മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.