കുട്ടികളുമായി ഒാ​േട്ടാറിക്ഷ പുഴയിലേക്ക്​ മറിഞ്ഞു

നീലേശ്വരം: നിയന്ത്രണംവിട്ട ഒാേട്ടാറിക്ഷ കോട്ടപ്പുറം പുഴയിൽ മറിഞ്ഞ് മുങ്ങിത്താഴ്ന്നു. ഒാേട്ടാറിക്ഷയിലുണ്ടായിരുന്ന പിഞ്ചുകുട്ടികളടക്കം ആറുപേരെ ഹൗസ്ബോട്ട് തൊഴിലാളികൾ അദ്ഭുതകരമായി രക്ഷിച്ചു. ഒാേട്ടാറിക്ഷ ഡ്രൈവർ ആനച്ചാലിലെ മുഷ്താഖ് (26), ചെറുവത്തൂർ തുരുത്തി ബപ്പിലമാെട്ട സഫാഹ് (നാല്), അഫീഫ (നാല്), ഫാത്തിമ (ആറ്), നഫീസത്ത് (30), സീനത്ത് (28), റംസീന (28) എന്നിവെരയാണ് രക്ഷിച്ചത്. വെള്ളിയാഴ്ച ഉച്ച രണ്ടിനാണ് അപകടം. 

അച്ചാംതുരുത്തി കോട്ടപ്പുറം  പുഴയോരത്തുകൂടിയുള്ള വീതി കുറഞ്ഞ റോഡിലൂടെ സഞ്ചരിക്കുേമ്പാൾ നിയന്ത്രണംവിട്ട ഒാേട്ടാറിക്ഷ പുഴയിലേക്ക് മറിയുകയായിരുന്നു. ശബ്ദംകേട്ട് സമീപത്തെ ഹൗസ്ബോട്ടിലെ തൊഴിലാളികളാണ് പുഴിയിലിറങ്ങി മുങ്ങി ആറുപേരെയും രക്ഷിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്. പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് കുട്ടികൾക്ക് ശ്വാസതടസ്സം നേരിടുന്നതിനാൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഹൗസ്ബോട്ട് ജീവനക്കാരായ ഷിജിൽ, സുരേശൻ, വിനു, വിനോദ്, മധു പ്രവീൺ, സത്യൻ, സുനിൽ, സജീവൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഒാേട്ടാറിക്ഷ റിക്കവറി വാൻ ഉപയോഗിച്ച് കരക്കെത്തിച്ചു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് അപകടസ്ഥലത്ത് എത്തിച്ചേർന്നത്.
 
Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.