കോഴിക്കോട്: നാലു വർഷം മുമ്പ് ഭാര്യ വാഹനമിടിച്ചു മരിച്ച അതേസ്ഥലത്തുണ്ടായ അപകടത്തിൽ ഭർത്താവും മരിച്ചു. കണ്ണൂർ റോഡിൽ കനകാലയ ബാങ്കിനു സമീപം ‘സീ ഷെൽസി’ൽ സാമുവൽ കെ. ജോൺ (ഗ്ലെന്നി - 74) ആണ് കഴിഞ്ഞ മൂന്നിനുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. മൂന്നിനു രാത്രി ഒമ്പതോടെ കനകാലയ ബാങ്കിനു സമീപം സീബ്രാ വരയിലൂടെ റോഡ് മുറിച്ചു കടക്കവെ സാമുവലിനെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. നാലു വർഷം മുമ്പ് ഇതേ സ്ഥലത്തു സീബ്രാ വരയിലൂടെ റോഡ് മുറിച്ചു കടക്കവെയാണ് സാമുവൽ കെ. ജോണിെൻറ ഭാര്യ എസ്മിയെ വാഹനമിടിച്ചത്. ചികിത്സയിലായിരുന്ന അവർ മൂന്നാം ദിവസം മരിച്ചു. പാലക്കാട് സി.എസ്.ഐ സ്റ്റുഡൻറ്സ് ഹോം വാർഡനായിരുന്നു. മകൻ: അശോക് സാമുവൽ (അസി. സെക്‌ഷൻ ഓഫിസർ, കാലിക്കറ്റ് സർവകലാശാല). മരുമകൾ: കെ.ജി. എലിസബത്ത് സോണിയ. സഹോദരങ്ങൾ: ഗേളി, ഗ്ലാഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.