ദേശീയപാത പാലച്ചിറമാടിൽ ടൂറിസ്​റ്റ്​ ബസ് വാനിലിടിച്ച് യുവാവിന് പരിക്ക്



കോട്ടക്കൽ: പത്രവുമായി പോകുകയായിരുന്ന വാനും ബസും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശിയും വാൻ ഡ്രൈവറുമായ മുസ്തഫക്കാണ് (40) പരിക്കേറ്റത്. എടരിക്കോട് പാലച്ചിറമാട് വളവിൽ വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. മഴയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് വാനിലിടിക്കുകയായിരുന്നു. കാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.