Posted On
date_range Updated On
date_range തിരുവഞ്ചൂരിെൻറ കാർ അപകടത്തിൽ പെട്ടു
തിരുവനന്തപുരം: എം.എൽ.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണെൻറ കാര്‍ അപകടത്തില്‍ പെട്ടു. തിരുവനന്തപുരം നഗരത്തിന് സമീപം നാലാഞ്ചിറയിലാണ് എം.എൽ.എയുടെ കാർ അപകടത്തിൽ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണം.
കാര്‍ നിയന്ത്രണം വിട്ട് റോഡരികിലുള്ള വീടിന്റെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ നിസാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .കാറിന്റെ മുൻവശം പൂർണ്ണമായും തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.