പെരുമ്പാവൂരിൽ കണ്ടെയ്​നർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

കൊച്ചി: പെരുമ്പാവൂർ എ.എം റോഡിൽ പാലക്കാട്ടുതാഴം പാലത്തിന് സമീപം കണ്ടൈനർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നെടുംന്തോട് വട്ടേക്കുടി സെയ്ത് മുഹമ്മദ് മകൻ ഇർഫാൻ (35) ആണ് മരിച്ചത്.

വ്യാഴാഴ്​ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം. പെരുമ്പാവൂരിലെ തുണിക്കടയിൽ ജോലി ചെയ്യുന്ന ഇർഫാൻ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയാണ് അപകടം. ബൈക്കിന് പിറകിൽ വന്ന കണ്ടൈയിനർ ലോറിയിൽ തട്ടി വാഹനത്തി​​െൻറ അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ലോറിയുടെ ടയർ തലയിലൂടെക്കയറി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഫയർഫോഴ്സ് എത്തിയാണ് ആശുപത്രിയിലേക്ക്​ മാറ്റിയത്​.
ഭാര്യ ഷീജ. മൂന്ന് മക്കളുണ്ട്​.

Tags:    
News Summary - Accident - One dead - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.