ദേശീയപാതയിൽ വാഹനാപകടം; നാല് യുവാക്കൾക്ക് പരിക്ക്

വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴയിൽ ശനിയാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. കൂട്ടിയിടിച്ചു മറിഞ്ഞ ബൈക്കുകളിലെ യാത്രക്കാരായ മൂന്നു പേർക്കും ഇവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് നിറുത്തിയതുമൂലം മറിഞ്ഞ ലോറിയിലെ ഡ്രൈവർക്കും പരിക്കേറ്റു.

കൽപ്പറ്റ സ്വദേശികളായ ഫാസിൽ, അശ്വിൻ, സിബിൻ, അടിവാരം സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രികരെ ഇടിക്കാതിരിക്കാൻ പെട്ടെന്നു ബ്രെക്കിട്ട ലോറി റോഡിൽ മറിയുകയായിരുന്നു.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Tags:    
News Summary - Accident on National Highway; Four injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.