പ്രാവുകളെ രക്ഷിക്കാൻ നിർത്തിയ കാറിനുപിന്നിൽ വാഹനങ്ങൾ ഇടിച്ചുകയറി; 11 പേർക്ക് പരിക്ക്

കൊച്ചി: പ്രാവിൻകൂട്ടത്തെ ഇടിക്കാതിരിക്കാൻ പെട്ടെന്ന്​ നിർത്തിയ കാറിനുപിന്നിൽ വാഹനങ്ങൾ ഇടിച്ചുകയറി. അപകടത് തിൽ 11 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക്​ 12ഓടെ മാമംഗലത്തിന്​ സമീപമായിരുന്നു അപകടം. പ്രാവിൻകൂട്ടത്തെ ഇടി ക്കാതിരിക്കാൻ പെട്ടെന്ന്​ നിർത്തിയ കാറിനുപിന്നിൽ മറ്റൊരു കാർ വന്നിടിച്ചു. അതിനുപിന്നിൽ ലോറിയും കെ.എസ്.ആർ.ടി.സി ബസും ഇടിച്ചുകയറുകയായിരുന്നു.

ഗുരുവായൂരിലേക്ക്​ പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മലപ്പുറം സ്വദേശി കുനീമ, എറണാകുളം സ്വദേശികളായ ഹ​​െൻറി, ജിബിത്ത്, ഇടുക്കി സ്വദേശി മനോജ് മുരളി, ആലപ്പുഴ സ്വദേശികളായ നിഖിത, സരിത, രേണുക, തൃശൂര്‍ സ്വദേശികളായ ഗ്ലെമിന്‍, ഗ്രേസി ജോര്‍ജ്, കൊല്ലം സ്വദേശി മേരി, കായംകുളം സ്വദേശി സോണിയ എന്നിവര്‍ക്കാണ് പരിക്ക്​.

മുന്നിലുള്ള ലോറിയില്‍ ഇടിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് സീറ്റില്‍നിന്ന്​ തെറിച്ചുവീണാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു. പാലാരിവട്ടം എസ്.ഐ. എസ്.സനലി​​െൻറ നേതൃത്വത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Tags:    
News Summary - Accident - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.