വിവാഹത്തലേന്ന്​ ​പ്രതിശ്രുത വരൻ അപകടത്തിൽ മരിച്ചു

കിളിമാനൂർ: സംസ്ഥാന പാതയിൽ തടി കയറ്റിവന്ന ലോറിയിൽ ബൈക്കിടിച്ച് പ്രതിശ്രുതവരനും സുഹൃത്തും മരിച്ചു. അപകടത്തിൽ മരിച്ച വിഷ്ണുവി​​​​െൻറ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. കാരേറ്റ് ആനാകുടി ഊന്നൻപാറ വിഷ്ണുനിവാസിൽ എസ്. പ്രതിരാജി​​​​െൻറയും ഒ. ജയയുടെയും മകൻ വിഷ്ണുരാജ് (26), സുഹൃത്തും അയൽവാസിയുമായ ഊന്നൻപാറ വാഴവിള വീട്ടിൽ ശശി-സുമതി ദമ്പതികളുടെ ഏക മകനായ ശ്യാം (23) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ച ഒന്നോടെ സംസ്ഥാനപാതയിൽ പുളിമാത്ത് ജങ്ഷന് സമീപത്താണ് അപകടം. ഞായറാഴ്ച പുതിയകാവ് സ്വദേശിനിയായ പെൺകുട്ടിയുമായി വിഷ്ണുരാജി​​​​െൻറ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹ സൽക്കാരത്തിനുള്ള പന്തൽ പണിക്കെത്തിയയാളെ കിളിമാനൂരിന് സമീപം തൊളിക്കുഴിയിലെ വീട്ടിലെത്തിച്ച ശേഷം മടങ്ങവേയാണ് അപകടം. തമിഴ്നാട് കുലശേഖരത്തുനിന്ന്​ റബർ തടി കയറ്റി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു പുനലൂർ കുന്നിക്കോട് സ്വദേശിയുടെ ലോറി. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. പൊലീസ്​ വിഷ്ണുരാജിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലും ശ്യാമിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.

അബൂദബിയിലായിരുന്ന വിഷ്ണുരാജ് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അബൂദബിയിലായിരുന്ന വിഷ്ണുരാജി​​​​െൻറ പിതാവും സഹോദരൻ അനന്തുവും നേരത്തേ നാട്ടിലെത്തിയിരുന്നു. കാരേറ്റ്-കല്ലറ റോഡിൽ ആറാന്താനം ജങ്ഷനിൽ ഓട്ടോ ഡ്രൈവറാണ് ശ്യാം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തിയ മൃതദേഹങ്ങൾ ഉച്ചക്ക് 2.30ഒാടെ വീടുകളിലെത്തിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ 3.30 ഒാടെ സംസ്കരിച്ചു. ഡി.കെ. മുരളി എം.എൽ.എ ഇരുവരുടെയും വീടുകളിലെത്തി അനുശോചനം അറിയിച്ചു.
 

മാതൃദുഃഖം കണ്ടുനിൽക്കാനാവാതെ ഗ്രാമം തേങ്ങി
വെഞ്ഞാറമൂട്: വിവാഹ സൽക്കാരം നടത്താൻ കെട്ടിയൊരുക്കിയ പന്തലിൽ കിടത്തിയ ചേതനയറ്റ ശരീരം ഒരു നോക്കുകാണാൻ ആ അമ്മയെത്തുമ്പോൾ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു ഒരുഗ്രാമം മുഴുവൻ. ബൈക്കപകടത്തിൽ മരിച്ച വിഷ്ണുരാജി​​​െൻറ (28) ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോഴുള്ള അവസ്ഥ ഹൃദയഭേദകമായിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന വിഷ്ണു കഴിഞ്ഞയാഴ്ചയാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.

നാലുമാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. വിവാഹത്തി​​​​െൻറ ഒരുക്കങ്ങളിൽ സഹായിക്കാനെത്തിയ സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം ബൈക്കിൽ മടങ്ങവേയാണ് തടി കയറ്റിവന്ന ലോറിയിലിടിച്ച് വിഷ്ണുവും അയൽവാസിയും ബന്ധുവുമായ ശ്യാമും മരിച്ചത്. അയൽവാസികളായ രണ്ടു ചെറുപ്പക്കാരുടെ മരണം ഊന്നൻപാറയെന്ന കൊച്ചുഗ്രാമത്തെ ശോകത്തിലാഴ്ത്തി. വലിയ ജനക്കൂട്ടമാണ് ഇരുവർക്കും അന്തിമോപചാരമർപ്പിക്കാനെത്തിയത്.

 

 


 

Tags:    
News Summary - Accident Death - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.