ചെങ്ങമനാട്: സ്കൂട്ടർ യാത്രികനായ വിമുക്ത ഭടൻ ലോറി കയറി മരിച്ചു. കാലടി മറ്റൂർ മരോട്ടിച്ചുവട് തരിയാക്കു പുതുശ്ശേരി വീട്ടിൽ പരേതനായ പൗലോസിൻ്റെ മകൻ പി.പി.ആൻ്റണിയാണ് (59) മരിച്ചത്. ദേശീയപാതയിൽ ദേശം കുന്നുംപുറത്ത് തിങ്കളാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം. വിമുക്ത ഭടനായ ആൻ്റണി സർവീസിൽ നിന്ന് വിരമിച്ച ശേഷം കാക്കനാട് സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയാണ്. പതിവ് പോലെ ജോലിക്കു പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
ഇരു വാഹനങ്ങളും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്നു. ലോറി സ്കൂട്ടറിൻ്റെ ഹാൻഡലിൽ തട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ റോഡിൻ്റെ വലതുവശം വീണ ആൻ്റണിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നുവത്രെ. തൽക്ഷണം മരിച്ചു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം ആലുവ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
ഭാര്യ: ചൂണ്ടി സ്വദേശിനി ബിജി.
മക്കൾ: നവീൻ, ജോസഫ്.
അമ്മ: അന്നംകുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മറ്റൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.