Posted On
date_range Updated On
date_range വാഹനാപകടം പ്രതിശ്രുത വരൻ അടക്കം രണ്ട്പേർ മരിച്ചു
നാഗർകോവിൽ: ഇരണിയലിന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർ സംഭവ സ്ഥലത്ത് മരിച്ചു. രണ്ട് പേർ ചികിത്സയിലാണ്. നെയ്യൂർ ആത്തി വിള സ്വദേശി പ്രതീഷ്(28), പൊൻ മന ഗാന്ധിനഗർ സ്വദേശി രാജശേഖർ എന്നിവരാണ് മരിച്ചത്.
ഗൾഫിലായിരുന്ന പ്രതീഷിന്റെ വിവാഹം ഈ മാസം അവസാനം നടക്കാനിരിക്കയായിരുന്നു. രാജശേഖർ മുൾവേലി നിർമ്മാണ തൊഴിലാളിയാണ്. ബൈക്കുകളുടെ പിന്നിൽ ഇരുന്ന റെജി (38), രാജൻ (34) എന്നിവർ ചികിത്സയിലാണ്. ഇരണിയൽ പൊലീസ് കേസ്സെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.