അടൂർ: നിയന്ത്രണം വിട്ട സ്കൂട്ടർ മിനിലോറിയിലിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്നു വിദ്യാർഥികൾ തൽക്ഷണം മരിച്ചു. ഏഴംകുളം കൈതപ്പറമ്പ് ലക്ഷ്മി ഭവനത്തിൽ ഷാജിയുടെ മകൻ വിഷാദ് (16), പട്ടാഴി വടക്കേക്കര മെതുകുമ്മേൽ മഞ്ചാടിമുക്ക് പള്ളിതെക്കേതിൽ വീട്ടിൽ വിനോദിെൻറ മകൻ വിമൽ (16), ഏഴംകുളം മാങ്കൂട്ടം ചരുവിള പുത്തൻവീട്ടിൽ പരേതനായ ജോർജിെൻറ മകൻ ചാൾസ് (16) എന്നിവരാണ് മരിച്ചത്.
മൂവരും ഏഴംകുളം നെടുമൺ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് ഒന്നാം വർഷ വിദ്യാർഥികളാണ്. തിങ്കളാഴ്ച പുലർച്ച ഒന്നിന് എം.സി റോഡിൽ കിളവയലിനും വട്ടക്കടത്തുകാവിനും മധ്യേ നടക്കാവ് ജങ്ഷനിലാണ് അപകടം. മറ്റൊരു സുഹൃത്തിെൻറ സ്കൂട്ടറെടുത്ത് അടൂരിൽനിന്ന് എനാത്തിനു പോകുമ്പോൾ എതിരെവന്ന തമിഴ്നാട് രജിസ്േട്രഷൻ മിനിലോറിയിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ പൂർണമായി തകർന്നു. മൂവരുടെയും മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചക്ക് രണ്ടിന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 2.15ന് നെടുമൺ ഗവ. വി.എച്ച്.എസ്.എസിൽ പൊതുദർശനത്തിനുവെച്ചു.
വിഷാദിെൻറ മാതാവ്: ബിന്ദു. സഹോദരങ്ങൾ: വിഷ്ണു (ചെന്നൈ), ലക്ഷ്മി. ചാൾസിെൻറ മാതാവ്: റോസമ്മ. സഹോദരൻ: മാർട്ടിൻ. വിമലിെൻറ മാതാവ്: ആലീസ്. സഹോദരൻ: വിഷ്ണു. വിഷാദിെൻറ മൃതദേഹം സംസ്കരിച്ചു. മറ്റു രണ്ടുപേരുടെയും മൃതദേഹങ്ങൾ ചായലോട് മൗണ്ട് സീയോൻ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ചാൾസിെൻറ സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വയല ലത്തീൻ കത്തോലിക്ക പള്ളി സെമിത്തേരിയിലും വിമലിേൻറത് മഞ്ചാടിമുക്ക് ബ്രദറൺ ചർച്ച് സെമിത്തേരിയിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.