ചിന്തൻ ശിബിരത്തിന് കല്ലുകടിയായി മുതിർന്ന നേതാക്കളുടെ വിട്ടുനിൽക്കൽ; മാനസികമായി തളര്‍ത്തില്ലെന്ന് സുധാകരൻ

കോഴിക്കോട്: കോൺഗ്രസിനെ പുനരജ്ജീവിപ്പിക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കോഴിക്കോട് സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെ വിട്ടുനിൽക്കൽ പാർട്ടിക്ക് കല്ലുകടിയായി. മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റു​മാ​രായ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും വി.​എം. സു​ധീ​ര​നു​മാ​ണ് ചിന്തൻ ശിബിരത്തിൽ നിന്ന്​ വി​ട്ടു​നി​ന്ന​ത്. ഇവരടക്കം അ​ഞ്ച് നേതാക്കൾ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്റെ കാ​ര​ണവും നേതൃത്വത്തെ അ​റി​യി​ച്ചി​ട്ടി​ല്ല.

കെ.​പി.​സി.​സി നേ​തൃ​ത്വ​​ത്തോ​ടു​ള്ള ക​ടു​ത്ത എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ്​ മു​ല്ല​പ്പ​ള്ളി കോ​ഴി​ക്കോ​ട്ടു​ണ്ടാ​യി​ട്ടും പ​​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. മു​ല്ല​പ്പ​ള്ളി​യെ​യും വി.​എം. സു​ധീ​ര​നെ​യും കാ​ര്യ​മാ​യി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന്​ പ​രാ​തി​യു​ണ്ട്. അതേസമയം, ഇരുവരും വിട്ടുനില്‍ക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നിസാര കാര്യമാണെന്നും ദുഃഖമില്ലെന്നുമാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ പ്രതികരിച്ചത്.


കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ ഇത്തരം സംഭവങ്ങള്‍ വളരെ നിസാരമാണ്. ഇത്രയും വലിയൊരു പരിപാടി നടക്കുമ്പോള്‍ മാറിനില്‍ക്കുന്നത് നേതാക്കൾ സ്വയം ആലോചിക്കണം. അവരെ ക്ഷണിച്ചതാണ്. പങ്കെടുക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അതില്‍ നമുക്കൊരു ദുഃഖവുമില്ല. ഐ.എന്‍.ടി.യു.സി പരിപാടിയില്‍ പങ്കെടുക്കുന്നത് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഇഷ്ടമാണ്.

ചിന്തന്‍ ഷിബിരത്തിലേക്ക് നമുക്ക് അപേക്ഷിക്കാന്‍ പറ്റൂ. അദ്ദേഹമത് വേണ്ടെന്ന് വച്ചു. ഇതൊന്നും നമ്മളെ മാനസികമായി തളര്‍ത്തില്ല. രണ്ട് വ്യക്തികളൊഴികെ മുഴുവൻ നേതാക്കളും ഒരേ മനസ്സോടെയും അഭിപ്രായ ഐക്യത്തോടെയുമാണ് മുന്നോട്ടു പോകുന്നത്. കോൺഗ്രസിന്‍റെ ശൈലിയും ഘടനയും ലക്ഷ്യവും മാറും. പാർട്ടി പുനഃസംഘടനാ നടപടികളിൽ ഒരു മാസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.


കോൺഗ്രസിലെ ഏ​റ്റ​വും മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ തെ​ന്ന​ല ബാ​ല​കൃ​ഷ്ണ പി​ള്ള, എ.​കെ. ആ​ന്റ​ണി, വ​യ​ലാ​ർ ര​വി, പി.​പി. ത​ങ്ക​ച്ച​ൻ, ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, കെ. ​ബാ​ബു, സ​തീ​ശ​ൻ പാ​ച്ചേ​നി എ​ന്നി​വ​ർ അ​സു​ഖം കാ​ര​ണ​മാ​ണ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാതി​രു​ന്ന​ത്. കോ​ട്ട​യം ഡി.​സി.​സി പ്ര​സി​ഡ​ന്റ് നാട്ടകം സു​രേ​ഷ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ക​ൻ ശ​ബ​രീ​നാ​ഥ​ന്‍റെ ക​ല്യാ​ണ​മാ​യ​തി​നാ​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​നു​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ഉ​ച്ച​തി​രി​ഞ്ഞ്​ വ​ട​ക​ര​യി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​​​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മു​ര​ളീ​ധ​ര​ൻ എ​ത്തി​യി​രു​ന്നു.

Tags:    
News Summary - Abstention of Congress senior leaders has been a stumbling block for Chintan Shivir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.