കേരളത്തിൽ 'വോ​ട്ടെടുപ്പ്​' തുടങ്ങി

കേരളത്തിലെ രാഷ്​ട്രീയ മുന്നണികൾ തെരഞ്ഞെടുപ്പ്​ പ്രചാരണത്തി​െന്‍റ സജീവതയിൽ നിൽക്കു​േമ്പാൾ 'വോ​ട്ടെടുപ്പ്​' തുടങ്ങി. നേരിട്ട് ബൂത്തുകളിൽ പോയി വോട്ടു രേഖപ്പെടുത്താനാവാത്ത വോട്ടർമാർക്കുള്ള ആബ്സന്‍റീ വോട്ടുകളാണ് രേഖപ്പെടുത്തി തുടങ്ങിയത്. 80ന്​ മുകളിൽ പ്രായമുള്ളവർ, കോവിഡ് ബാധിതർ, നിരീക്ഷണത്തിലുള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരെയാണ് ആബ്സന്‍റീ വോട്ടർമാർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.

ഇന്നു രാവിലെ 10 മണി മുതൽ വോട്ടിങ് ആരംഭിച്ചു. ഏപ്രിൽ ഒന്നുവരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഉദ്യോഗസ്ഥർ വീടുകളിലോ നിശ്ചിത കേന്ദ്രങ്ങളിലോ എത്തി ആബ്​സന്‍റീ വോട്ടർമാരെ കൊണ്ട്​ വോട്ടു ചെയ്യിക്കും. പോസ്റ്റൽ വോട്ടുകളാണ് ചെയ്യിക്കുന്നത്. പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്‍റ്​, മൈക്രോ ഒബ്സർവർ, പൊലീസ്, വിഡിയോഗ്രാഫർ എന്നിങ്ങനെ അ‍ഞ്ചുപേരടങ്ങുന്ന സംഘമാണ് പോളിങ് സംഘത്തിലുള്ളത്​.

പൂർണമായും രഹസ്യ സ്വഭാവം നിലനിർത്തിയാണ് വോട്ടു ചെയ്യിക്കുന്നത്. പോളിങ് ഏജന്‍റുമാരെ നിയോഗിക്കുന്നതിന്​ വേണ്ടി വോട്ടർമാരുടെ പട്ടികയും വോട്ടിങ് നടക്കുന്ന സ്ഥലം, ദിവസം തുടങ്ങിയവയും സ്ഥാനാർഥികളെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ശരാശരി ഓരോ ജില്ലകളിലും 20,000നു മുകളിൽ ആബ്സന്‍റീ വോട്ടർമാർ ഉണ്ടെന്നാണ് കണക്ക്. ഇതിനു പുറമേ അവശ്യ സർവിസ് ആബ്സന്‍റീ വോട്ടർമാർക്ക് നിശ്ചിത കേന്ദ്രങ്ങളിൽ ക്രമീകരിച്ചുള്ള പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിലെത്തി രാവിലെ അഞ്ചു മുതൽ വൈകിട്ട് അഞ്ചു വരെ വോട്ടു ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Absentee voting started in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.