Posted On
date_range Updated On
date_range കൊലപാതകശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍
ചോറ്റാനിക്കര: കൊലപാതകശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. പത്തനംതിട്ട കോന്നി സ്വദേശി ഷിഹാബുദ്ദീന്‍(38) നെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 2014ല്‍ ചോറ്റാനിക്കര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമ കേസിലെ പ്രതിയാണ്. ജാമ്യം എടുത്ത ശേഷം കോടതിയില്‍ ഹാജരാകാതെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
ചോറ്റാനിക്കര ഇന്‍സ്‌പെക്ടര്‍ കെ.പി.ജയപ്രസാദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്.ഐ എ.എന്‍.സാജു, സീനിയര്‍ സി.പി.ഒ യോഹന്നാന്‍, സി.പി.ഒ സ്വരുണ്‍.പി.സോമന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.