കസ്​റ്റംസ്​ പരിശോധനയിൽ രണ്ടു​ കോടിയോളം രൂപ പിടികൂടി

മലപ്പുറം: വയനാട്, മലപ്പുറം ജില്ലകളിൽ കോഴിക്കോട്​ പ്രിവൻറിവ്​ കസ്​റ്റംസ്​ ഡിവിഷൻ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടു​ കോടിയോളം രൂപ പിടികൂടി.

മലപ്പുറം വി.കെ. പടിയിലെ കാട റഫീഖ്​ എന്നറിയപ്പെടുന്ന മുഹമ്മദ്​ റഫീഖ്​, സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ്​ റാഷിദ്​ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ കോഴിക്കോട്​, മലപ്പുറം, വയനാട്​ ജില്ലകളിലെ പ്രിവൻറിവ്​ യൂനിറ്റ്​ ഉദ്യോഗസ്ഥരാണ്​ പരിശോധന നടത്തിയത്​.

റഫീഖി​െൻറ വീട്ടിൽ അടുക്കളയിലെ സ്​റ്റോർ റൂമിൽ ഒളിപ്പിച്ച ലോക്കറിൽനിന്ന്​ ഒരു കോടി രൂപയും കട്ടിലിനടിയിൽനിന്ന്​ 58 ലക്ഷവുമാണ്​ കണ്ടെടുത്തത്​. സുൽത്താൻ ബത്തേരിയിൽ റഫീഖി​െൻറ ഭാര്യാസഹോദര​െൻറ വീട്ടിൽ നിന്നാണ് 50 ലക്ഷത്തോളം രൂപ കിടപ്പുമുറിയിൽ ഒളിപ്പിച്ച ലോക്കറിൽ കണ്ടെത്തിയത്. റഫീഖി​െൻറ സഹോദരൻ വി.കെ. പടി സ്വദേശി മുഹമ്മദ് ഷഫീഖി​െൻറ വീട്ടിലും പരിശോധന നടന്നു. സ്വർണക്കടത്ത്​ സംഘങ്ങളുമായി റഫീഖിന് ബന്ധമുണ്ടോ എന്നതും ​റഫീഖി​െൻറ മറ്റു ബന്ധങ്ങളും കസ്​റ്റംസ് അന്വേഷിക്കുന്നുണ്ട്​.

Tags:    
News Summary - About Rs 2 crore was seized during the customs inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.