അഞ്ചലിൽ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നവരെ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ പാർട്ടി പതാക നൽകി സ്വീകരിക്കുന്നു
Posted On
date_range Updated On
date_range സി.പി.എം വിട്ട അമ്പതോളം പേർ സി.പി.ഐയിൽ ചേർന്നു
അഞ്ചൽ: മുൻ ഗ്രാമപഞ്ചായത്തംഗം ഉൾപ്പെടെയുള്ള അമ്പതോളം സി.പി.എം പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു. സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും മുൻ ഗ്രാമപഞ്ചായത്തംഗവുമായിരുന്ന എൻ. അനിൽകുമാർ ഉൾപ്പെടെയുളളവരാണ് പാർട്ടി മാറിയത്.
സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ പാർട്ടി പതാക നൽകി സ്വീകരിച്ചു. മുൻ മന്ത്രി കെ. രാജു, ജില്ല കമ്മിറ്റി അംഗങ്ങളായ എം. സലിം, കെ.സി ജോസ്, കെ.എൻ വാസവൻ, മണ്ഡലം സെക്രട്ടറി ലിജു ജമാൽ, അസി. സെക്രട്ടറി എസ് .സന്തോഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.