Posted On
date_range Updated On
date_range അനധികൃതമായി സൂക്ഷിച്ച 14 കിലോയോളം ചന്ദനം വനം വകുപ്പ് പിടികൂടി
കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി. അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോയോളം വരുന്ന ചന്ദനത്തിന്‍റെ ചെറു തടി കഷ്ണങ്ങളാണ് പിടികൂടിയത്. വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ചന്ദനം കണ്ടെത്തിയത്. പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.
വീട്ടിലെ അടുക്കള ഭാഗത്തെ സ്ലാബിനടയിൽ ചാക്കുകെട്ടുകളിലായാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്. വെള്ള ചെത്തി ഒരുക്കിയ നിലയിലുള്ള 38 എണ്ണം ചന്ദന തടി കഷ്ണങ്ങളും ചന്ദന ചീളുകളുമാണ് വനംവകുപ്പ് പിടികൂടിയത്. വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.