കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശി സനീഷിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അഭിമന്യുവിെൻറ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
നേരേത്ത അറസ്റ്റിലായ മുഖ്യപ്രതി വടുതല സ്വദേശിയും കാമ്പസ് ഫ്രണ്ട് നേതാവുമായ മുഹമ്മദിൽനിന്നാണ് സനീഷിനെക്കുറിച്ച വിവരങ്ങൾ ലഭിച്ചത്. സംഭവദിവസം കോളജിലേക്ക് മുഹമ്മദ് വിളിച്ചുവരുത്തിയ സംഘത്തിൽ സനീഷും ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിൽ നേരിട്ട് പെങ്കടുത്ത ഏഴുപേരടക്കം 14 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മൂന്നുപേർ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്.
അഭിമന്യുവിനെ കൊലപ്പെടുത്താൻ മുഖ്യസഹായം നൽകിയത് ആരിഫ് ബിൻ സലീം എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന് പുറത്തുനിന്ന് ആെള എത്തിച്ചതും ഒളിവിൽ പോകാൻ സൗകര്യം ഒരുക്കിയതും ഇയാളാണെന്നാണ് നിർണായക കണ്ടെത്തൽ.
സംഭവങ്ങൾക്ക് തുടക്കംകുറിച്ച ഇൗ മാസം ഒന്നിന് കാമ്പസ് ഫ്രണ്ട് പോസ്റ്റർ പതിക്കാൻ ശ്രമിച്ചാൽ എതിർപ്പുണ്ടാകുമെന്ന് മനസ്സിലാക്കിയ ഒന്നാം പ്രതി മുഹമ്മദ് ആരിഫിെൻറ സഹായത്തോടെ കാമ്പസിന് പുറത്തുനിന്നുള്ള രണ്ടുമുതൽ അഞ്ചുവരെ പ്രതികളുമായി ചേർന്ന് രാത്രി 8.30ന് കാമ്പസിൽ യോഗം ചേർന്നു. ഇതിനുശേഷം ചുവരെഴുത്ത് നടത്താൻ ശ്രമിച്ചപ്പോൾ എസ്.എഫ്.െഎ എതിർത്തു. തുടർന്ന് പ്രതികൾ ഗൂഢാലോചന നടത്തി മറ്റുപ്രതികളായ റജീബ്, അബ്ദുൽ നാസർ, തൻസീൽ എന്നിവരുമൊത്ത് എസ്.എഫ്.െഎയുടെ ചുവരെഴുത്ത് മായിച്ച് ഫോേട്ടാ എടുത്ത് ആരിഫിന് വാട്സ്ആപ്പ് അയച്ചുകൊടുത്തു. എതിർപ്പുണ്ടായാൽ കൂടുതൽ ആെള അയക്കാൻ ആരിഫിനോട് ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് അർധരാത്രിയോടെ കൂടുതൽ പേർ എത്തുകയും കൊലയിലേക്ക് നയിച്ച അക്രമസംഭവങ്ങൾ അരങ്ങേറുകയും ചെയ്തതെന്ന് പൊലീസ് പറയുന്നു.
ആക്രമണത്തിനുശേഷം രക്ഷപ്പെടാനുള്ള വാഹനങ്ങൾ ഏർപ്പാടാക്കിയതും ആരിഫാണ്. വാട്സ്ആപ്പ് സന്ദേശമയച്ച തെൻറയും അഞ്ചാം പ്രതി ആദിലിെൻറയും മറ്റൊരു പ്രതി അബ്ദുൽ നാസറിെൻറയും മൊബൈൽ ഫോൺ മുഹമ്മദ് നശിപ്പിച്ചതായും പൊലീസ് പറയുന്നു. മറ്റൊരു പ്രതി കാമ്പസ് ഫ്രണ്ടിെൻറ സംസ്ഥാന നേതാവ് മുഹമ്മദ് റിഫയെ രക്ഷപ്പെടാൻ സഹായിച്ചത് 25ാം പ്രതി ഷാനവാസാണെന്നും പൊലീസ് കണ്ടെത്തി. ഇതേതുടർന്ന് മുഹമ്മദ്, ഷാനവാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. രക്ഷപ്പെടാൻ സഹായിച്ച െഎ. നിസാർ, ബി.എസ്. അനൂപ് എന്നിവരെയും കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തതിൽ കൂടുതൽ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന.
ഒളിവിൽ കഴിഞ്ഞ പ്രതികളിലൊരാളായ പള്ളുരുത്തി സ്വദേശി തൻസീലിനെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരിഫിന് പുറമെ അബ്ദുൽ നാസർ, മുഹമ്മദ് റിഫ, ഷിജു, ജബ്ബാർ എന്നിവരെയും പൊലീസ് തിരയുന്നുണ്ട്. പ്രതികളുടെ കസ്റ്റഡി കാലാവധി കഴിയുന്ന വെള്ളി, ശനി ദിവസങ്ങൾക്കുമുമ്പ് ശേഷിക്കുന്നവരെകൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.