കൊച്ചി: മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ പ്രതികളായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ കോളജ് കൗൺസിൽ തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഹിന്ദി വകുപ്പ് മേധാവി ഡോ. ഇന്ദു വത്സയുടെ നേതൃത്വത്തിൽ മൂന്നംഗ കമീഷനെ കൗൺസിൽ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിൽ വിദ്യാർഥികളുടെ പങ്ക് സ്ഥിരീകരിച്ചശേഷമാകും നടപടിയെന്ന് പ്രിൻസിപ്പൽ ഡോ. കെ.എൻ. കൃഷ്ണകുമാർ അറിയിച്ചു.
മൂന്നാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ്, ഈ അധ്യയനവർഷം പ്രവേശനം നേടിയ ഫാറൂഖ് എന്നിവരുടെ പേരുകളാണ് പൊലീസ് നൽകിയത്. ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഭിമന്യുവിെൻറ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കാനും ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സമാഹരിക്കുന്ന തുക ഇൗ മാസം 10നുമുമ്പ് ബന്ധുക്കള്‍ക്ക് നല്‍കും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അർജുെൻറ ചികിത്സച്ചെലവും വഹിക്കും.
കോളജിലെ െറഗുലർ ക്ലാസ് ബുധനാഴ്ചയും ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസ് തിങ്കളാഴ്ചയും ആരംഭിക്കും. അഭിമന്യുവിെൻറ വേർപാടിൽ അനുശോചിച്ച് ബുധനാഴ്ച യോഗം ചേരും. ഇതിനുശേഷമാകും ക്ലാസ് തുടങ്ങുക. ഒന്നാം വര്‍ഷ ക്ലാസ് ആരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികള്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്്. പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.