പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ അഭിലാഷ് ടോമി വിരമിച്ചു

ന്യൂഡൽഹി: പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ അഭിലാഷ് ടോമി വിരമിച്ചു. നാവിക സേന കമാൻഡർ പദവിയിൽ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി.

കീർത്തി ചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജോതാവുകൂടിയാണ് അഭിലാഷ് ടോമി. 2012 ലാണ് അഭിലാഷ് ടോമി മുംബൈ തീരത്തുനിന്ന് പായ് വഞ്ചിയിൽ യാത്ര തിരിച്ചത്. നാല് ലക്ഷത്തോളം കിലോമീറ്ററുകളാണ് ഒറ്റക്ക് യാത്ര ചെയ്ത അഭിലാഷ് 2013 ഏപ്രിലിൽ മുംബൈയിൽ തന്നെ തിരിച്ചെത്തി.

ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്‍റെ പിതാവ് ചാക്കോ ടോമി വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനാണ്.

Tags:    
News Summary - Abhilash Tomy, who traveled the world alone in a boat, has retired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.