ആംസ്റ്റർഡാം: ഗോൾഡൻ ഗ്ലോബ് അന്തർദേശീയ പായ്വഞ്ചി പ്രയാണ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ നാവികൻ അഭിലാഷ് ടോമിയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത്. ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രമാണ് പുറത്തുവന്നത്.
അന്ന് കടൽ അശാന്തമായിരുന്നു. പൊരുതിയാണ് 'തുരീയ’ പായ്വഞ്ചിയും താനും പിടിച്ചുനിന്നത്. ഉള്ളിലെ സൈനികനും നാവിക പരിശീലനവുമാണ് പ്രതിസന്ധിയോട് പൊരുതാന്‍ സഹായിച്ചത്. ഇന്ത്യൻ നാവികസേനയോടും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വരോടും നന്ദിയറിയിക്കുന്നുവെന്നും അഭിലാഷ് ടോമി പറഞ്ഞു.
കഴിഞ്ഞദിവസമാണ് അഭിലാഷിനെ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന് ഗ്രെഗര്‍ മക്ഗെക്കും(32) കടലിൽ കുടുങ്ങിയിരുന്നു. ഇദ്ദേഹത്തെയും ദ്വീപിലെത്തിച്ചിട്ടുണ്ട്. ദ്വീപിലുള്ള ചെറു ആശുപത്രിയിലാണ് ഇരുവർക്കും വൈദ്യസഹായം ലഭ്യമാക്കിയത്. അഭിലാഷിെൻറ എക്സ് റേ റിപ്പോർട്ടിൽ ഗുരുതര പരിെക്കാന്നും കണ്ടെത്തിയിട്ടില്ല.
ആസ്ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെയാണ് അഭിലാഷ് സഞ്ചരിച്ചിരുന്ന ‘തുരീയ’ പായ്വഞ്ചി പ്രതികൂല കാലാവസ്ഥയിൽ അപകടത്തിൽ െപട്ടത്. പായ്മരങ്ങൾ തകർന്ന് നടുവിന് സാരമായി പരിക്കേറ്റ അഭിലാഷിനെ തിങ്കളാഴ്ചയാണ് ഫ്രഞ്ച് കപ്പൽ ഒസിരിസ് രക്ഷപ്പെടുത്തിയത്.
The sea was unbelievably rough. Me & my boat Thuriya were pitched against the nature's might. I survived because of my sailing skills, the soldier bit in me and my Naval training cut-in for that fight - Cdr Abhilash Tomy. Very thankful to #IndianNavy & all who rescued me pic.twitter.com/vNhZN2fJjj
— SpokespersonNavy (@indiannavy) September 26, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.