അഭയ കേസ്​ വിചാരണ തുടങ്ങി; സാക്ഷി സിസ്​റ്റർ അനുപമ കൂറുമാറി

തിരുവനന്തപുരം: 27 വർഷത്തിന്​ ശേഷം സിസ്​റ്റർ അഭയ കൊലക്കേസി​​െൻറ വിചാരണ കോടതിയിൽ ആരംഭിച്ചു. ആദ്യം വിസ്​തരിച്ച പ്രോസിക്യൂഷൻ സാക്ഷിയും അഭയക്കൊപ്പം കോൺവ​െൻറിലെ അന്തേവാസിയുമായിരുന്ന സിസ്​റ്റർ അനുപമ മാത്തൂർ കൂറുമാറി. ത ിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ്​ വിചാരണ ആരംഭിച്ചത്​. ഫാ. തോമസ് എം. കോട്ടൂർ, സിസ്​റ്റർ സെഫി എന്നീ​ പ്രത ികളാണ് വിചാരണ നേരിടുന്നത്. മൂന്ന്​ സാക്ഷികളുടെ വിചാരണയാണ്​ തിങ്കളാഴ്​ച നിശ്ചയിച്ചിരുന്നത്​. ഒന്നും രണ്ടും സാ ക്ഷികളായ സിസ്​റ്റർ ലിസ്‌വി, അഭയയുടെ പിതാവ് തോമസ് എന്നിവർ മരിച്ച സാഹചര്യത്തിലാണ് സിസ്​റ്റർ അനുപമയെ ഒന്നാം സാക ്ഷിയായി വിസ്തരിച്ചത്.

എന്നാൽ, അന്വേഷണ സംഘത്തിന്​ നൽകിയ മൊഴിയിൽനിന്ന്​ വിരുദ്ധമായ മൊഴിയാണ്​ കോടതിയിൽ സിസ്​റ്റർ അനുപമ നൽകിയത്​. സിസ്​റ്റർ അഭയ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നതായാണ്​ 50ാം സാക്ഷിയായ അനുപമ മാത്തൂർ കോടതിയിൽ പറഞ്ഞത്​. അഭയ കൊല്ലപ്പെടുന്നതിന് തലേദിവസം കോൺവ​െൻറിലെ അന്തേവാസികളായ കന്യാസ്ത്രീകളുമൊത്ത്​ നാഗമ്പടത്ത്​ ബൈബിൾ കൺവെൻഷനിൽ പങ്കെടുത്തിരുന്നു. രാത്രി ഒമ്പതോടെയാണ് തിരികെ കോൺവ​െൻറിൽ എത്തിയത്. സംഭവദിവസം രാവിലെ നാലിന്​ അഭയ ത​​െൻറ റൂമിൽ വന്ന് പഠിക്കാൻ തട്ടിവിളിച്ചിരുന്നു. പുലർച്ച താൻ പഠിച്ചുകൊണ്ടിരുന്ന സമയം കിണറ്റിൽ എന്തോ വീഴുന്ന ശബ്‌ദം കേട്ടുവെന്നുമാണ്​ സിസ്​റ്റർ അനുപമ മൊഴി നൽകിയത്​.

എന്നാൽ, അഭയ ​കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കിണറി​​െൻറ പരിസരത്ത് ചെരിപ്പുകളും ശിരോവസ്ത്രങ്ങളും കണ്ടെത്തിയെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ്​ അന്വേഷണ സംഘത്തിന് ഇവർ നേരത്തേ മൊഴി നൽകിയത്​. വിചാരണ ആരംഭിച്ചപ്പോൾ തന്നെ ഇവർ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന്​ സി.ബി.​െഎ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്,​ സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു​. ആകെ 177 സാക്ഷികളുള്ള കേസി​​െൻറ വിചാരണയുടെ ആദ്യ ഘട്ടമാണ് ആരംഭിച്ചത്.
1992 മാർച്ച് 27നാണ്​ കോട്ടയത്തെ പയസ് ടെൻത്​ കോൺവ​െൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്​റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടാക്കാനായില്ല. തുടർന്നാണ്​ അന്വേഷണം സി.ബി.​െഎക്ക്​ വിട്ടത്​. 2009 ജൂലൈ 17ന്​ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, കഴിഞ്ഞ പത്ത്​ വർഷത്തോളം കേസിൽ കൂടുതൽ പ്രതികളെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്​ത്രീയ പരിശോധനകൾ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നീളുകയായിരുന്നു. വിചാരണ ചൊവ്വാഴ്​ച തുടരും. സഞ്ജു പി. മാത്യു, അടയ്ക്ക രാജു, ചെല്ലമ്മദാസ് എന്നീ നാല്​ മുതൽ ആറ്​ വരെയുള്ള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക.

അഭയകേസ്​: സാക്ഷിപ്പട്ടികയിൽ മരിച്ച ആറുപേരും
തിരുവനന്തപുരം: സിസ്​റ്റർ അഭയ കൊലക്കേസി​​െൻറ വിചാരണക്ക്​ ഹാജരാകാന്‍ സമന്‍സ് അയച്ചത് മരിച്ചുപോയ ആറ് സാക്ഷികള്‍ക്ക്. അഭയ താമസിച്ചിരുന്ന കോൺവ​െൻറി​െല മദർ സുപ്പീരിയർ, അഭയയുടെ പിതാവ്​ എന്നിവർ ഉൾപ്പെടെ വർഷങ്ങൾക്ക്​ മു​േമ്പ​ മരിച്ച ആറുപേരെയാണ്​ സാക്ഷിപ്പട്ടികയിൽ സി.ബി.​െഎ ഉൾപ്പെടുത്തിയത്​. 27 വർഷത്തിനു​ശേഷം വിചാരണ ആരംഭിച്ച കേസിൽ സാക്ഷിപ്പട്ടിക നൽകുന്നതിൽ സി.ബി.​െഎക്ക്​ ഗുരുതര വീഴ്​ച സംഭവിച്ചെന്ന്​ വ്യക്തമാക്കുന്നതാണ്​ ഇൗ നടപടി. 2009 ലാണ്​ സി.​ബി.​െഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്​. എന്നാൽ, 10​ വർഷത്തിനു​ശേഷം വിചാരണ ആരംഭിക്കു​േമ്പാൾ സാക്ഷിപ്പട്ടികയിൽ സി.ബി.​െഎ കൃത്യമായ പരിശോധന നടത്തിയില്ലെന്നാണ്​ വ്യക്തമാകുന്നത്​.

Tags:    
News Summary - abhaya case; primary vitness sister Anupama changed his statement in court -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.