കോട്ടയം: സിസ്റ്റർ അഭയകേസിൽ മരിച്ചുപോയ ദൃക്സാക്ഷിക്ക് കോടതി സമൻസ് അയച്ചു. 27 വർഷത്തിനുശേഷം വിചാരണ തിങ്കളാഴ്ച പ്രത്യേക സി.ബി.ഐ കോടതിയിൽ ആരംഭിക്കാനിരിക്കെ യാണ് ദൃക്സാക്ഷിയും നൈറ്റ് വാച്ച്മാനുമായ കോട്ടയം പാറമ്പുഴ കൊശമറ്റം കോളനിയിലെ എസ്. ദാസിനോട് ചൊവ്വാഴ്ച ഹാജരായി മൊഴി നൽകാൻ കോടതി സമൻസ് അയച്ചിരിക്കുന്നത്.
കേസിലെ ആറാം സാക്ഷിയായ 64കാരനായ ദാസ് 2014 ഫെബ്രുവരി 28ന് മരിച്ചു. ഇതറിയാതെയാണ് കോടതി സമൻസ് അയച്ചത്. രണ്ടാം പ്രതിയായ ഫാ. ജോസ് പൂതൃക്കയിൽ സിസ്റ്റർ അഭയ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് രാത്രി 11നുശേഷം കോൺവെൻറിെൻറ മതിൽ ചാടി കിണറിെൻറ അരികിലൂടെ അടുക്കളഭാഗത്തേക്ക് പോകുന്നതായി കണ്ടുവെന്നും പിറ്റേന്ന് പുലർച്ച 4.30ന് മതിൽ ചാടി പുറത്തേക്ക് പോകുന്നതായും മൊഴി നൽകിയത് ദാസായിരുന്നു. 2008 നവംബർ 27നാണ് ഫാ. പൂതൃക്കയിൽ അർധരാത്രി കോൺവെൻറിെൻറ മതിൽ ചാടി പോകുന്നതായി നൈറ്റ് വാച്ച്മാൻ കൂടിയായ ദാസ് സി.ബി.ഐക്ക് മൊഴി നൽകിയത്.
ഇതേ മൊഴി തന്നെയാണ് 2008 ഡിസംബർ മൂന്നിന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലുമുള്ളത്. എന്നാൽ, സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം ഫാ. പൂതൃക്കയിലിനെ കണ്ടതായി മൊഴിയിൽ രേഖപ്പെടുത്തിയിട്ടില്ല. ആയതിനാലാണ് രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സി.ബി.െഎ കോടതി 2018 മാർച്ച് ഏഴിന് വെറുതെ വിട്ടത്. അതേസമയം, അഭയയുടെ മാതാപിതാക്കളടക്കം ആറു സാക്ഷികൾക്കാണ് കോടതി സമൻസ് അയച്ചത്. ഇവർ മരിച്ച വിവരം കോടതിയെ സി.ബി.ഐ അറിയിക്കാതിരുന്നതിനാലാണ് സമൻസ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.