ബി.ജെ.പി പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ലെന്ന്​ അബ്​ദുല്ലക്കുട്ടി; കെ. സുരേന്ദ്രനെതിരെയുള്ള പരാതികൾ ഏറെക്കുറെ പരിഹരിച്ചു

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പിക്ക്​ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്ന്​ പാർട്ടി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്​ദുല്ലക്കുട്ടി. സി.പി.എമ്മും കോൺഗ്രസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്​ ഉണ്ടാക്കിയതാണ്​ ഇതിന്​ കാരണ​െമന്നും അദ്ദേഹം ഒരു ചാനലിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബി.ജെ.പിയെ രണ്ട്​ മുന്നണികളും പൊതുശത്രുവായി കാണുന്നു. എവിടെയെങ്കിലും ബി.ജെ.പി ജയിക്കുമെന്ന്​ കണ്ടാൽ കൈപ്പത്തിക്ക്​ വോട്ടു ചെയ്യുമെന്ന്​ സി.പി.എം പരസ്യമായി പറഞ്ഞതാണ്​. കണ്ണൂർ കോർപറേഷനിൽ പാർട്ടി അക്കൗണ്ട്​ തുറന്നു. കഴിഞ്ഞ തവണ 30 സീറ്റുണ്ടായിരുന്നത്​ 46 ആക്കി. എങ്കിലും പ്രതീക്ഷിച്ച മുന്നേറം ഉണ്ടാക്കിയില്ല. ബി.ജെ.പിക്ക്​ ഒപ്പം നിന്നാൽ മുസ്​ലികളുടെയും കൃസ്​ത്യാനികളുടെയും വോട്ട്​ നഷ്​ടപ്പെടുമെന്ന്​ പേടിച്ചിട്ടാണ്​ പാർട്ടികൾ എൻ.ഡി.എ​േയാട്​ അടുക്കാൻ മടിക്കുന്നത്​. ആ സ്​ഥിതിയൊക്കെ മാറും. ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ മാറ്റം വരും.

​നമ്മൾ ലക്ഷ്യം വെച്ചതിൽ എവിടെയൊക്കെ പോരായ്​മ പറ്റി എന്ന്​​ അവലോകനത്തിന്​ ശേഷമേ പറയാൻ പറ്റൂ. എന്തെങ്കിലും പോരായ്​മയുണ്ടെങ്കിൽ തീർച്ചയായും വിമർശനപരമായി പരിശോധിക്കപ്പെടും. േ​കരളത്തിലെ ബി.ജെ.പിയെ കുറിച്ച്​ കേന്ദ്രനേതൃത്വത്തിന്​ വ്യക്​തമായ വിലയിരുത്തലുണ്ട്​. സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രനെതിരെ നേതാക്കളായ വേലായുധനും ശോഭ സുരേന്ദ്രനും അടക്കമുള്ളവർ പരസ്യമായി രംഗത്തുവന്നത്​ ചൂണ്ടിക്കാട്ടിയ​േ​പ്പാൾ, ആ പ്രശ്​നങ്ങളൊക്കെ ബന്ധപ്പെട്ട ആളുകളുമായി ഇരുന്ന്​ ചർച്ച ചെയ്​ത്​ ഏറെക്കുറെ പരിഹരിച്ചതാണെന്നും അബ്​ദുല്ലക്കുട്ടി വ്യക്​തമാക്കി.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കില്ല. ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട്​ പ്രവൃത്തിക്കുന്നതിനാൽ ലക്ഷദ്വീപ്​ കേന്ദ്രീകരിച്ചാണ്​ പ്രവൃത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Abdullakutty says BJP did not achieve expected results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.