സർ സയ്യിദ് അഹ്​മദ് ഖാൻ ഇന്ത്യൻ ദേശീയതക്ക് കരുത്ത് പകർന്ന മഹാരഥൻ –സമദാനി

മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലും രാജ്യത്തി​െൻറ ദേശീയതയുടെ വികാസത്തിലും ഹിന്ദുമുസ്​ലിം ​മൈത്രിയുടെ പരിപോഷണത്തിലും അലീഗഢ് പ്രസ്ഥാനം സുപ്രധാന പങ്കാണ് നിർവഹിച്ചതെന്ന് ഡോ. എം.പി. അബ്​ദുസ്സമദ് സമദാനി പറഞ്ഞു. അലീഗഢ് മുസ്​ലിം യൂനിവേഴ്സിറ്റി ഓൾഡ് സ്​റ്റുഡൻറ്സ് അസോസിയേഷൻ കേരള സംഘടിപ്പിച്ച സർ സയ്യിദ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം.

മഹാരഥന്മാരായ സ്വാതന്ത്ര്യ സമരനായകരെയും അസംഖ്യം സ്വാതന്ത്ര്യസമര സേനാനികളെയും അലീഗഢ് കാമ്പസ്​ സംഭാവന ചെയ്യുകയുണ്ടായി. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന് അതി​െൻറ സാംസ്കാരികമായ അന്തർധാരയിലും അലീഗഢ്​ അതുല്യ പങ്കുവഹിച്ചു. സർ സയ്യിദ് അഹ്​മദ്ഖാ​െൻറ സ്വപ്നസാക്ഷാത്കാരമായി നിലവിൽവന്ന അലീഗഢ് നവോത്ഥാനത്തി​െൻറ ചാലകശക്തിയായിട്ടാണ് പ്രവർത്തിച്ചത്. അതിനായി ധീരമായും നിശ്ചയദാർഢ്യത്തോടെയും കർമനിരതനായ സർ സയ്യിദ് അസാധാരണ ശക്തിവിശേഷമുള്ള വ്യക്തിത്വമായിരുന്നുവെന്നും സമദാനി പറഞ്ഞു.

അഡ്വ. പി.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. അലീഗഢ്​ മുസ്​ലിം യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രഫ. പി.കെ. അബ്​ദുൽ അസീസ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, ഡോ. ഹുസൈൻ രണ്ടത്താണി, പ്രഫ. എലിസബത്ത് തോമസ്, എം. അയ്യൂബ്, ഹംസ തെന്നൂർ എന്നിവർ സംസാരിച്ചു. ഡോ. അബ്​ദുൽഹമീദ് സ്വാഗതവും പ്രഫ. സി. അഷ്റഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Abdul Samad Samadani in Sir Sayyid Ahmad Khan day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.