Posted On
date_range Updated On
date_range മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിൽ മഅ്ദനിയെ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് പ്രവേശിപ്പിച്ചത്. സ്ട്രോക്ക് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ ചികിത്സ തേടുന്നതിനായാണ് മഅ്ദനി കോഴിക്കോട്ടെത്തിയത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ജൂലൈയിലും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅ്ദനി കേരളത്തിലെത്തിയത്. കേസിന്റെ വിചാരണ പൂർത്തിയായ സാഹചര്യത്തിലായിരുന്നു അനുമതി.
അടുത്തിടെ മഅ്ദനിയെ വീണ്ടും പി.ഡി.പി ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്നു. കോട്ടക്കലില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് തീരുമാനം. തുടര്‍ച്ചയായ 10 തവണയാണ് ചെയര്‍മാനായി മഅ്ദനിയെ തിരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.