കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനി ന്ന് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ മാടവന കൊല്ലിയിൽ വീട്ടിൽ അബ്ദുൽ ഖാദർ റഹീ മിനെ വിട്ടയച്ചതിനെപ്പറ്റി കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. സെൻട്രൽ എസ്.ഐ എറണാകുളം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, പൊലീസിെൻറ റിപ്പോർട്ട് പരിഗണിച്ച് കോടതിയുടെ മുമ്പാകെയുണ്ടായിരുന്ന ഹരജിയിലെ നടപടികൾ അവസാനിപ്പിച്ചു.
തീവ്രവാദ ബന്ധമുണ്ടെന്നാരോപിച്ച് പൊലീസ് അേന്വഷണം നടന്നുകൊണ്ടിരിക്കെ ശനിയാഴ്ചയാണ് റഹീം കോടതിയിൽ കീഴടങ്ങാനെത്തിയത്. കീഴടങ്ങാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ച് തുടർ നടപടികൾക്ക് കാത്തുനിൽക്കവെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരായ കേസും കസ്റ്റഡിയിലെടുത്തതും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ അന്നുതന്നെ പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഹരജിക്കാരനെ വിട്ടയച്ചതായി കോടതിയിൽ അറിയിച്ചത്.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ റഹീമിനെ ലോക്കൽ പൊലീസിനെ കൂടാതെ എൻ.ഐ.എയും മറ്റ് ഏജൻസികളും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ, തീവ്രവാദ ബന്ധം സ്ഥാപിക്കാൻ തക്ക ഒന്നും ഇയാളിൽനിന്ന് കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്നാണ് വിട്ടയച്ചത്.
താനുമായി പരിചയമുള്ള യുവതിയെ ബഹ്റൈനിലെ നിശാക്ലബിൽനിന്ന് മോചിപ്പിച്ചതിെൻറ വൈരാഗ്യം തീർക്കാൻ മലയാളികൾ ഉൾെപ്പടെയുള്ളവർ ചേർന്ന് കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ ഹാജരാവാൻ എത്തിയതായിരുന്നുവെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിട്ടയച്ചെങ്കിലും തിങ്കളാഴ്ചയും മൊഴിയെടുക്കലിന് റഹീമിനെ പൊലീസ് വിളിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.