കെ.പി.സി.സി സെക്രട്ടറി അബ്ദുൽ ഗഫൂർ ഹാജി നിര്യാതനായി

തുറവൂർ: രാഷ്ടിയ, സാമൂഹിക, സാമുദായിക പ്രവർത്തകനും കെ.പി.സി.സി. സെക്രട്ടറിയുമായിരുന്ന എ.കെ. അബ്ദുൽഗഫൂർ ഹാജി(80) നിര് യാതനായി. പൂച്ചാക്കൽ മെഡിക്കൽ സെന്‍ററിൽ ചികിഝയിരിക്കേ വ്യാഴാഴ്ച പുലർച്ചേ 3.30നാണ് അന്ത്യം. ഖബറടക്കം ഇന്ന് മഗ്‌രി ബിനു മുമ്പായി കുത്തിയതോട് പൊൻപുറം മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ.

കുത്തിയതോട് പഞ്ചായത്ത് 12–ാം വാർഡ് പറയകാട് തഴുപ്പ് മംഗലമുറ്റത്ത് മാളിക വീട്ടിൽ പരേതരായ കുഞ്ഞുപരീതിന്‍റെയും മറിയുമ്മയുടെയും എട്ടുമക്കളിൽ മൂത്തമകനായി 193 9 ഏപ്രിൽ 22നാണ് ജനനം. തുറവൂർ ടി.ഡി.സ്​കൂളിലും തിരുവനന്തപുരംകോർപ്പറേറ്റീവ് കോളജിലും വിദ്യാഭ്യാസം നടത്തിയ ഗഫൂർ ഹാജി ആലപ്പുഴ ജില്ലയിലെ സാംസ്​കാരിക രാഷ്ടിയ സാമുദായിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. കെ.എസ്​.യുവിന്‍റെ സ്​ഥാപക നേതാക്കളിൽ പ്രധാനിയിരുന്ന ഗഫൂർ ഹാജി എ.കെ. ആന്‍റണി, വയലാർ രവി എന്നിവരുടെ സഹപാടിയായിരുന്നു. യൂത്ത് കോൺഗ്രസ്​ ജില്ല വൈസ്​ പ്രസിഡന്‍റ്,സംസ്​ഥാന സെക്രട്ടറി, കോൺഗ്രസ്​ അരൂർ നിയോജക മണ്ഡലം പ്രസിഡന്‍റ്, കെ.പി.സി.സി.അംഗം എന്നീ സ്​ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

നിലവിൽ കെ.പി.സി.സി. സെക്രട്ടറിയും കുത്തിയതോട് ഗ്രാമപഞ്ചായത്തംഗവുമായ ഗഫൂർ ഹാജി കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്‍റ്, ആലപ്പുഴ ജില്ല പഞ്ചായത്ത് ആദ്യ പ്രതിപക്ഷ നേതാവ്, മഝ്യഫെഡ് ബോർഡംഗം, കയർഫെഡ് ചെയർമാൻ, കയർ അപ്പക്സ്​ ബോർഡ് വൈസ്​ ചെയർമാൻ, പറയകാട് 2869–ാം നമ്പർ സർവീസ്​ സഹകരണ ബാങ്ക് പ്രസിഡന്‍റ്, നാളികേര സംഭരണ സംഘം പ്രസിഡന്‍റ്, പറയകാട് റൂറൽ ഹൗസിങ് സൊസൈറ്റി പ്രസിഡന്‍റ്, ചേർത്തല ൈപ്രവറ്റ് ബസ്​ ഓപ്പറേറ്റഴ്സ്​ അസോസിയേഷൻ ജില്ല പ്രസിഡന്‍റ് എന്നീ സ്​ഥാനങ്ങളും വഹിച്ചിട്ടുണ്ടു. തുറവൂർ കയർമാറ്റിംഗ്സ്​ സംഘം പ്രസിഡൻ്റായ ഗഫൂർ ഹാജി പൊൻപുറം മുസ്ലീം ജമാഅത്ത് മഹല്ല് പ്രസിഡന്‍റ്, തഴുപ്പ് അൻസാറുൽ ജസ്ലാം മസ്​ജിദ് പ്രസിഡന്‍റ്, ചേർത്തല താലൂക്ക് ജമാഅത്ത് കൗൺസിൽ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

ഭാര്യ. വെണ്ണില മഠത്തിപ്പറമ്പ് കുടുംബാംഗം ജമീല. മക്കൾ. സക്കീർ ഹുസൈൻ(ബിസിനസ്​), സുനിമോൾ, മുംതാസ്​(മിനി). മരുമക്കൾ. റജീന, സലിം(ബിസിനസ്​), അബ്്ദുൽസലാം(ബിസിനസ്​). സഹോദരങ്ങൾ. അബ്്ദുൽസലാം, ആരീഫ ബീവി, ഷെരീഫ ബീവി, ലൈല, പരേതരായ ലിയാക്കത്തലി, ആബിദാബീവി, മൈമൂനത്ത്.

അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു
തിരുവനന്തപുരം: ആലപ്പുഴയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായ അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തകനായിരിക്കുന്ന കാലം മുതല്‍ അദ്ദേഹവുമായി വളരെ അടുപ്പവും സൗഹൃദവും പുലര്‍ത്താന്‍ കഴിഞ്ഞ കാര്യം രമേശ് ചെന്നിത്തല അനുസ്മരിച്ചു.

അരൂര്‍ നിയോജകമണ്ഡലത്തിലും പരിസര പ്രദേശങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ അശ്രാന്ത പരിശ്രമം ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ നിര്യാണത്തിലൂടെ ആലപ്പുഴയിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തലഅനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ്​ മുൻ ജില്ല പ്രസിഡന്‍റ് എ.എ.ഷുക്കൂർ, കെ.സി.ജോസഫ് എം.എൽ.എ., എൻ.വേണുഗോപാൽ, കേരള കോൺഗ്രസ്​(എം) സംസ്​ഥാന വർക്കിങ് കമ്മിറ്റി ചെയർമാൻ ജോർജ് ജോസഫ്, എന്നിവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

Tags:    
News Summary - Abdul Gafoor Haji Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.