അറസ്റ്റിലായ മനു എന്ന മിഥു
Posted On
date_range Updated On
date_range നാഡീജ്യോതിഷത്തിെൻറ മറവിൽ രതിവൈകൃതങ്ങള്‍ക്കിരയാക്കി; 'ജ്യോതിഷി' പിടിയിൽ
ആറ്റിങ്ങല്‍: നാഡീജ്യോതിഷത്തിെൻറ മറവില്‍ ലൈംഗിക പീഡനം നടത്തിയ കേസിൽ പ്രതി പിടിയില്‍. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് സാന്ത്വനം വീട്ടില്‍ മനു എന്ന മിഥുനാണ് (30) പിടിയിലായത്. വീട്ടില്‍ മഠം സ്ഥാപിച്ച് ഇവിടം കേന്ദ്രീകരിച്ച് പൂജകളും നാഡീജ്യോതിഷവും നടത്തി വരികയായിരുന്നു.
കഴിഞ്ഞദിവസം മഠത്തില്‍ നാഡീജ്യോതിഷം നോക്കാനെത്തിയ ഭര്‍തൃമതിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും രതിവൈകൃതങ്ങള്‍ക്ക് വിധേയയാക്കുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിെൻറ നിർദേശാനുസരണം എസ്.എച്ച്.ഒ എസ്. ഷാജി, എസ്.ഐ സനൂജ്, എ.എസ്.ഐ സലിം, ജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.