Posted On
date_range Updated On
date_range മൂവാറ്റുപുഴയിൽ കുടുംബ വഴക്കിനിടെ വെടിവെപ്പ്; യുവാവിന് ഗുരുതര പരിക്ക്
മൂവാറ്റുപുഴ : കുടുംബ വഴക്കിനെ തുടർന്ന് മാതൃസഹോദരി പുത്രന്റെ വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 12മണിയോടെ നഗരത്തിലെ കടാതിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കടാതി മംഗലത്ത് നവീന്‍ (30 )നേരെയാണ് അയല്‍വാസിയും ബന്ധുവുമായ കടാതി മംഗലത്ത് ജുഗന് കിഷോര്‍(50) ആണ് വെടിയുതിർത്തത്.
നെഞ്ചിന് വെടിയേറ്റ നവീന്റെ നില ഗുരുതരമായി തുടരുകയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നവീനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
സംഭവത്തിനുശേഷം ജുഗന് കിഷോർ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. നവീന്റെ മാതൃ സഹോദരി പുത്രനായ ജുഗൽ കിഷോർ ദുബായിൽ ബിസിനസുകാരനാണ്. വർഷങ്ങളായുള്ള കുടുംബവഴക്കാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.