Posted On
date_range Updated On
date_range വടിവാളുമായി കാറിൽ കറങ്ങിയ യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: വടിവാളുമായി കാറിൽ കറങ്ങുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂർ കൊടവലം തട്ടുമ്മൽ ഹൗസിലെ പി. രാജ ഹരി (31)യെ ഹൊസ്ദുത് ഇൻസ്പെക്ടർ കെ. പി ഷൈൻ, എസ്.ഐ ആർ. ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 12.45ന് കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപത്ത് വെച്ച് വാഹന പരിശോധനക്കിടയിലാണ് കണ്ടെത്തിയത്. കെ.എൽ - 14 ടി 1334 കാറിൽ മടിയൻ ഭാഗത്തു നിന്നും പുതിയകോട്ട ഭാഗത്തേക്ക് പോവുകയായിരുന്നു.
കാറിന്റെ ഡിക്കിയിൽ ആണ് വടിവാൾ സൂക്ഷിച്ചിരുന്നത്. 60 സെൻറീമീറ്ററോളം നീളം വരുന്ന വലിയ പിടിയോട് കൂടിയ വടിവാളാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.