ചങ്ങരംകുളം സംസ്ഥാന പാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് തടിച്ചുകൂടിയ ജനം
ചങ്ങരംകുളം: ചങ്ങരംകുളം സംസ്ഥാന പാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദിപീഷിനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറ്റിപ്പുറം റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചറിന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ റോഡരികില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്. മരിച്ച നിലയിലാണെന്ന് വ്യക്തമായതോടെ നാട്ടുകാർ ചങ്ങരംകുളം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മരണകാരണം വ്യക്തമല്ല. പോലീസ്ഥലത്തെത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചങ്ങരംകുളം മേഖലയില്‍ സ്വകാര്യ ബസ്സില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ദിപീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.